Breaking...

9/recent/ticker-posts

Header Ads Widget

രണ്ടു യുവാക്കള്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍ പെട്ട് മരിച്ചത് നാടിന്റെ നൊമ്പരമായി മാറി.



ജീവിതത്തെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങളുമായി ജര്‍മ്മന്‍ ഭാഷ പഠിച്ച് വിദേശത്ത് ജോലി ചെയ്യാനാഗ്രഹിച്ച രണ്ടു യുവാക്കള്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍ പെട്ട് മരിച്ചത്  നാടിന്റെ നൊമ്പരമായി മാറി. ഭരണങ്ങാനം അസിസ്സി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജര്‍മ്മന്‍ ഭാഷാ വിദ്യാര്‍ത്ഥികളായിരുന്ന മുണ്ടക്കയം സ്വദേശി ആല്‍ബിന്‍ ജോസഫും അടിമാലി സ്വദേശി  അമല്‍ k  ജോമോനുമാണ് മരണത്തിനു കീഴടങ്ങിയത്. 

രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകളാണ് മീനച്ചിലാറ്റിലെ ഓളപ്പരപ്പില്‍ മുങ്ങിത്താഴ്ന്നത്.  ശനിയാഴ്ച ഒഴുക്കില്‍പ്പെട്ട 2 ചെറുപ്പക്കാരില്‍ ആല്‍ബിന്റെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. ആല്‍ബിന്റെ പിതാവ് വിദേശത്തു നിന്നും ഞായറാഴ്ച രാവിലെയാണ് എത്തിയത്. തിങ്കളാഴ്ച രാവിലെ പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഭരണങ്ങാനത്തെ അസിസ്സി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൊതുദര്‍ശനത്തിനെത്തിച്ചപ്പോള്‍ സഹപാഠികളും ബന്ധുക്കളും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരുമടക്കമുള്ളവര്‍ കണ്ണീര്‍ പ്രണാമമര്‍പ്പിച്ചു. പൊതു ദര്‍ശനത്തിനു ശേഷം മൃതദേഹം ജന്മനാടായ മുണ്ടക്കയം പെരുവന്താനത്തേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച കളരിയാമ്മാക്കല്‍ കടവിനു സമീപത്തു നിന്നും കണ്ടെത്തിയ അമലിന്റെ മൃതദേഹം പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Post a Comment

0 Comments