എസ്.സി , എസ്.റ്റി, അവകാശ നിഷേധത്തിനെതിരെയും, ഫണ്ട് വകമാറ്റല്‍ നടപടിയ്‌ക്കെതിരെയും ഹിന്ദു ഐക്യവേദി, സാമൂഹ്യനീതി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ , കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും കാലാകാലങ്ങളായി അനുവദിക്കുന്ന ഫണ്ടുകള്‍ വകമാറ്റി ചിലവഴിക്കുന്നത് കേരളത്തില്‍ സ്ഥിരം പതിവായി മാറുകയാണെന്ന് എസ്.സി ,എസ്.ടി അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷ കെ.കെ ശോഭന കുമാരി പറഞ്ഞു.
വിവിധ സര്‍ക്കാര്‍ ഫണ്ടുകളും, വിദ്യാഭ്യാസ ആനുകൂല്യങ്ങളും വിനിയോഗിക്കാതെ ലാപ്‌സ് ആവുന്നത് സ്ഥിരം പതിവാണെന്ന സിഎജിയുടെ കണ്ടെത്തല്‍ വന്നിട്ടും യാതൊരു തുടര്‍നടപടികളും സ്വീകരിക്കാതെ സര്‍ക്കാരും, വകുപ്പുകളും അനങ്ങാപാറ നയം സ്വീകരിക്കുകയാണ്. ലാംപ്‌സം ഗ്രാന്റ്, വിദ്യാഭ്യാസ ഗ്രാന്റ്, പ്രീ മെട്രിക് ഹോസ്റ്റല്‍ ആനുകൂല്യങ്ങള്‍ എന്നിവയുടെ വിതരണങ്ങള്‍ താളംതെറ്റി. സര്‍ക്കാരിന്റെ കടുത്തവീഴ്ചയ്ക്കും ഭരണ കെടുകാര്യസ്ഥതയ്ക്കുമെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കളക്ട്രേറ്റ് ധര്‍ണ്ണ എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ പ്രൊഫസര്‍ ടി ഹരിലാല്‍ പറഞ്ഞു. വിവിധ സമുദായ സംഘടന നേതാക്കളായ. സോമന്‍ ശിവാര്‍പ്പണം, അനീഷ് എന്‍ പിള്ള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മഹിള ഐക്യവേദി സംസ്ഥാന അധ്യക്ഷ ബിന്ദു മോഹന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം കെ.കെ തങ്കപ്പന്‍,ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ ക്യാപ്റ്റന്‍ വിക്രമന്‍ നായര്‍ , സഹ സംഘടന സെക്രട്ടറി ആര്‍ ജയചന്ദ്രന്‍,സഹ ട്രഷറര്‍ കെ.ജി തങ്കച്ചന്‍, മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍, സാമൂഹ്യനീതി കര്‍മ്മസമിതി സംയോജകന്‍ സി.ഡി മുരളീധരന്‍, എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.





0 Comments