Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം



കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ നടന്നു വരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ നാലാം ദിവസമായ ഞായറാഴ്ച അജാമിളോപാഖ്യാനം, പ്രഹ്ലാദചരിതം, നരസിംഹാവതാരം തുടങ്ങിയ ഭാഗങ്ങള്‍  പാരായണം ചെയ്തു. ഭാഗവതതിലകം കൊളത്തൂര്‍ ജയകൃഷ്ണന്‍ മാസ്റ്ററാണ് യജ്ഞാചാര്യന്‍. വൈകീട്ട് കൃഷ്ണാവതാര ചന്ദന ചാര്‍ത്ത് ദര്‍ശനവും നടന്നു. ഒന്നാമത്തെയും ഇരുപത്തഞ്ചാമത്തെയും ഭാഗവത സത്രങ്ങള്‍ക്ക്  വേദിയൊരുക്കിയ പൂതൃക്കോവില്‍  ക്ഷേത്രത്തിലെ  51-ാമത്  ഭാഗവത  സപ്താഹയജ്ഞം മേയ് 22ന്സമാപിക്കും.



Post a Comment

0 Comments