അന്താരാഷ്ട്ര നിലവാരമുള്ള കൈ ഹോ ജൂക്കൂ ഷിറ്റോ റിയൂ കരാട്ടെ സ്‌കൂള്‍ മാഞ്ഞൂരില്‍ പരിശീലന കേന്ദ്രം തുറക്കുന്നു. കുറുപ്പുന്തറ ക്ഷീര വ്യവസായ സഹകരണ സംഘത്തിലാണ് ജൂണ്‍ ഒന്നിന് ഞായറാഴ്ച പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ അനില്‍കുമാര്‍ കരാട്ടെ സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ എല്ലാവിധ പരിശീലന സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് ശീതീകരിച്ച ഹാളിലാണ് പരിശീലന കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടെയാണ് കുറുപ്പുംതറയിലെ പരിശീലന കളരി എന്ന് ഭാരവാഹികള്‍ കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. സൈനികരുടെയും മക്കള്‍ക്ക് സമ്പൂര്‍ണ്ണ സൗജന്യവും കര്‍ഷകരുടെ മക്കള്‍ക്ക് ഫീസില്‍ ഇളവും നല്‍കുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ പരിശീലകരായ അജിത് കുമാര്‍ ശരത്ത് മോന്‍ ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments