Breaking...

9/recent/ticker-posts

Header Ads Widget

നവോദയ കുറിയാലിപാടം ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു.



അതിരമ്പുഴ ഗ്രാമപഞ്ചായത്ത്  ആറാം വാര്‍ഡില്‍ നവോദയ കുറിയാലിപാടം ഭാഗത്ത് തെരുവുനായ്ക്കളുടെ  ശല്യം രൂക്ഷമാകുന്നു. പ്രദേശവാസിയായ കളത്തുക്കുന്നേല്‍ അബൂബക്കറിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളെ നായ്ക്കള്‍  കൊല്ലുകയും, ഖള്‍ഗത്തെ കടിച്ചുകീറി പരിക്കേല്‍പ്പിക്കുകയും ചെയ്തു. അബൂബക്കര്‍ കൂട്ടില്‍ വളര്‍ത്തിയിരുന്ന 20 കോഴികളെയാണ്  ഇന്ന് പുലര്‍ച്ചെ കൂട്ടമായി എത്തിയ നായ്ക്കള്‍ കടിച്ചു കൊന്നത്. 

ഈ ഭാഗo തെരുവ് നായ്ക്കളുടെയും പാമ്പുകളുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. മതിലുകെട്ടി  സുരക്ഷിതമായാണ് കോഴികളെ അബൂബക്കര്‍ വളര്‍ത്തിയെങ്കിലും നായ്ക്കളുടെ ആക്രമണത്തില്‍ അബൂബക്കറിന്റെ മുഴുവന്‍ കോഴികളും  ചത്തു.കോഴിക്കൂടിനോട് ചേര്‍ന്ന് തന്നെ ലൗ ബേര്‍ഡ്‌സിന്റെ കൂടും ഉണ്ട്. ഇതിന്റെ കൂടിന്റെ അടിയില്‍ കെട്ടിയിരുന്ന നെറ്റ് നായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു.  വാര്‍ഡ് മെമ്പര്‍ അമുതാ റോയിയും മൃഗഡോക്ടറെ  വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ പരിശോധന നടത്തി. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കുട്ടികള്‍ അടക്കമുള്ള വര്‍ക്ക് ഇതുവഴി സഞ്ചരിക്കുവാന്‍ ഭയമാണ്. അടിയന്തരമായി  തെരുവ് നായ്ക്കളെ  ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന്  നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments