ഇരുമാപ്രമറ്റം എംഡിസിഎംഎസ് ഹൈസ്‌കൂളില്‍ നടന്നുവന്ന അണ്‍ ബോക്‌സിങ് സമ്മര്‍ ക്യാമ്പ് സമാപിച്ചു. സമാപന ദിവസം സുംബാ ഡാന്‍സ് പരിശീലനം ഉണ്ടായിരുന്നു.ട്രെയിനേഴ്‌സ് ആയ അനീറ്റ,വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.
സമഗ്ര വികസനം ലക്ഷ്യമാക്കി വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്‌ബോള്‍ കോച്ചിംഗ്, ചിത്രരചന, ഗെയിംസ് ,ആര്‍ച്ചറി ,യോഗാ, ഫോട്ടോഗ്രഫി, ക്രാഫ്റ്റ് പരിശീലനം, കാലിഗ്രാഫി, സുംബാ ഡാന്‍സ്, ഡിജെ തുടങ്ങിയ പരിശീലന പരിപാടികള്‍ നടന്നു.സമാപന സമ്മേളനത്തില്‍ മികച്ച വിദ്യാര്‍ത്ഥി ക്യാമ്പ് കോര്‍ഡിനേറ്റര്‍മാരെയും സംഘാടകരെയും പൊന്നാടയണിയിച്ച് ആദരിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം സമാപന സന്ദേശം നല്‍കി. ഡിജിറ്റല്‍ ലോകത്തുനിന്നും ലഹരി ലോകത്തു നിന്നും പഠന രംഗത്തേക്കും കലാകായികരംഗത്തിലേക്കും നയിക്കുന്ന മികച്ച പരിശീലനം ആയിരുന്നു അണ്‍ബോക്‌സിംഗ് നല്‍കിയത്.
0 Comments