പാലാ കെ.എം മാണി മെമ്മോറിയല്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ നേഴ്സസ് വാരാഘോഷത്തിന് തുടക്കമായി. ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ 205-ാമത് ജന്മദിനമായ മെയ് 12 ന് ലോകമെമ്പാടും നേഴ്സസ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് മെയ് 6 മുതല്‍ 12 വരെ നേഴ്സസ് വാരാഘോഷം. നഴ്‌സിംഗ് വാരാഘോഷത്തിന്റെ ഉദ്ഘാടനം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷാനു എം നിര്‍വ്വഹിച്ചു. ഡോക്ടര്‍ ലാലി പി അധ്യക്ഷയായിരുന്നു.ഡെപ്യൂട്ടി നേഴ്സിംഗ് സൂപ്രണ്ട് ഷീന ജോര്‍ജ്ജ് പതാക ഉയര്‍ത്തി. ഡെപ്യൂട്ടി നേഴ്സിംഗ് സൂപ്രണ്ട് ലേഖാ പി.പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാര്‍സ്ലീവാ കോളേജ് ഓഫ് നേഴ്സിംസ് ചേര്‍പ്പുങ്കല്‍ പ്രൊഫസര്‍ സിസ്റ്റര്‍ ജോസ്ലിന്‍ മുഖ്യപ്രഭാഷണം നടത്തി. എച്ച്‌ഐസി നഴ്സിംഗ് ഓഫീസര്‍ സിന്ധു പി നാരായണന്‍ സ്വാഗതവും,സീനിയര്‍ നേഴ്സിംഗ് ഓഫീസര്‍ ശ്രീലത കെ.ആര്‍ നന്ദിയും പറഞ്ഞു.
0 Comments