ഏറ്റുമാനൂരില്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്റെ അഭിമുഖ്യത്തില്‍ ലോട്ടറി വില്‍പ്പനത്തൊഴിലാളികള്‍ ലോട്ടറി ടിക്കറ്റുകള്‍ കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സമരം തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു. ലോട്ടറി വില വര്‍ദ്ധിപ്പിച്ച് സമ്മാനങ്ങളുടെ ആകെ തുക കുറച്ച നടപടി പിന്‍വലിച്ച് സമ്മാന ഘടന പരിഷ്‌കരിക്കണമെന്ന് തോമസ് കല്ലാടന്‍ ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ ടൗണില്‍ ലോട്ടറി വില്പന തൊഴിലാളികള്‍ ലോട്ടറി ടിക്കറ്റ് കത്തിച്ചു കൊണ്ട് പ്രതിഷേധ സമരത്തില്‍ പങ്കു ചേര്‍ന്നു.
കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്‌സ് അസ്സോസിയേഷന്‍ (ഐ.എന്‍.റ്റി.യു.സി) ജില്ലാ പ്രസിഡന്റ് കെ.ജി.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണു ചെമ്മുണ്ടവള്ളി അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.സുധാകരന്‍ നായര്‍, ജില്ലാ സെക്രട്ടറി ശശി തുരുത്തുമേല്‍, സിനു ജോണ്‍, സജി ജോസഫ്, വിനോദ് പട്ടിത്താനം, ബിനു റ്റി.സി, രശ്മി തെള്ളകം, ഉഷാ തങ്കപ്പന്‍, തിരുപ്പതി വെങ്കടേഷ് ,സുരേഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.നറുക്കെടുപ്പ് സുതാര്യമാക്കാന്‍ പഴയ നറുക്കെടുപ്പ് സമ്പ്രദായം നടപ്പില്‍ വരുത്തുക, ലോട്ടറി വില വര്‍ദ്ധനവ് പിന്‍വലിക്കുക, വെട്ടിക്കുറച്ച സമ്മാനങ്ങള്‍ പുനസ്ഥാപിക്കുക, ഞായറാഴ്ച അവധി ദിനമാക്കുക തുടങ്ങി 17 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്‌സ് അസ്സോസിയേഷന്‍ പ്രതിഷേധ സമരം നടത്തുന്നത്.
0 Comments