Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം പാറക്കുടിയില്‍ കൊട്ടാരത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം നടന്നു



കുറിച്ചിത്താനം പാറക്കുടിയില്‍ കൊട്ടാരത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ഇടവമാസത്തിലെ മകയിരം നാളില്‍ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. രാവിലെ 7.30 ന് കലശപൂജയും 8.30 ന് കലശാഭിഷേകവും നടന്നു. ക്ഷേത്രം തന്ത്രി ഡോ PV വിശ്വനാഥന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.  മേല്‍ശാന്തി രഞ്ജീഷ് നമ്പൂതിരി സഹകാര്‍മ്മികനായിരുന്നു. 



കലശ പുജയ്ക്കു ശേഷം നടന്ന യോഗത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് MS ഗിരീശന്‍ നായര്‍ ആമുഖ പ്രസംഗം നടത്തി. തന്ത്രിസ്ഥാനം ഏറ്റെടുത്ത ഡോ. PV വിശ്വനാഥന്‍ നമ്പൂതിരി ക്ഷേത്രങ്ങളും ഭക്തരും എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. മനുഷ്യജീവിതത്തെ ധന്യമാക്കുന്നതില്‍ ഭക്തിയുടെയും ഈശ്വരാരാധനയുടെയും പ്രാധാന്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വൈകീട്ട് ദീപാരാധന,  സമൂഹ ലളിതാ സഹസ്രനാമ ജപം, താലം എഴുന്നള്ളിപ്പ്, കളമെഴുത്തും പാട്ടും എന്നിവയും നടന്നു. ഭഗവതിയുടെയും, യക്ഷിയുടെയും, ശാസ്താവിന്റെയും കളമെഴുതി, കളം പൂജാ ചടങ്ങുകള്‍ നടന്നു. അത്താഴക്കഞ്ഞി വിതരണത്തോടെ പ്രതിഷ്ഠാ ദിന ചടങ്ങുകള്‍ സമാപിച്ചു. യക്ഷി, ഭഗവതി, ശാസ്താ ദേവസ്ഥാനങ്ങളും, രക്ഷസ്സും, ജൈവ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍പ്പക്കാവും ഉള്‍പ്പെടുന്ന പാറക്കുടിയില്‍ കൊട്ടാരത്തില്‍ പരമ്പരാഗത രീതിയില്‍ നടന്നുവരുന്ന ആചാര അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തരെത്തി. പാറക്കുടിയില്‍ കൊട്ടാരം ട്രസ്റ്റ് ഭാരവാഹികളായ എം.എസ് ഗിരീശന്‍ നായര്‍, ശിവരാമന്‍ നായര്‍,  ജയപ്രകാശ്,  ശ്രീജിത് തുടങ്ങിയവര്‍ പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments