കിടങ്ങൂരില്‍ ഭാഗവത ശ്രവണ പുണ്യത്തിന്റെ നാളുകള്‍ക്ക് തുടക്കം. ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിന് കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സാമി ക്ഷേത്ര ത്തില്‍ തുടക്കമായി. വൈകീട്ട് യജ്ഞവേദിയില്‍ ശ്രീകൃഷ്ണ വിഗ്രഹപ്രതിഷ്ഠയ്ക്കു ശേഷം സപ്താഹ യജ്ഞത്തിന് സമാരംഭം കുറിച്ചു കൊണ്ട് സാംസ്‌കാരിക സദസ്സ് നടന്നു. സമ്മേളനത്തിന് ദേവസ്വം സെകട്ടറി ശ്രീജിത് നമ്പൂതിരി സ്വാഗതമാശംസിച്ചു.
ദേവസ്വം മാനേജര്‍ N.P ശ്യാംകുമാര്‍ അധ്യക്ഷനായിരുന്നു. മോന്‍സ് ജോസഫ് MLA സമ്മേളനം ഉദ്ഘാടനം ചെയ്തു. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. P.V വിശ്വനാഥന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ദീപ സുരേഷ് ആശംസാ സന്ദേശം നല്‍കി. ഡോ ഗിരിജാ നായര്‍ നന്ദി പ്രകാശനം നടത്തി. യജ്ഞാചാര്യനായ സ്വാമി ഉദിത് ചൈതന്യ സപ്താഹയജ്ഞ മാഹാത്മ്യ പ്രഭാഷണം നടത്തി. വെള്ളിയാഴ്ച രാവിലെ മുതല്‍ ഭാഗവത പാരായണം ആരംഭിക്കും. രാവിലെ 8 നും 11 നും ഉച്ചകഴിഞ്ഞ് 3.30 നും വൈകീട്ട് 6.15 നും സ്വാമി ഉദിത് ചൈതന്യജി യജ്ഞവേദിയില്‍ പ്രഭാഷണംനടത്തും.





0 Comments