കാലവര്‍ഷക്കാലത്ത് ആറ്റിലും തോട്ടിലുമെല്ലാം ജലനിരപ്പുയരുമ്പോള്‍ നീന്തിക്കളിക്കാനും സാഹസിക ഡൈവിംഗ് നടത്താനും അപകട ഭീഷണി വകവയ്ക്കാതെയാണ് പലരും മുന്നോട്ടു വരുന്നത്.
പാലായില്‍ മീനച്ചിലാറും ളാലം തോടും കലങ്ങി മറിഞ്ഞ് കരയ്‌ക്കൊപ്പം വെള്ളവുമായി ഒഴുകിയെത്തുമ്പോള്‍ കുളിക്കാനിറങ്ങുന്നതുപോലും അപകടമാണെന്ന മുന്നറിയിപ്പുള്ളപ്പോഴാണ് യുവാവ് കുത്തൊഴുക്കിനെ പുല്ലുപോലെ വകവെച്ചു കൊണ്ട് ആറ്റില്‍ ചാടി നിമിഷനേരം കൊണ്ട് കരയിലേക്കു നീന്തിക്കയറിയത് . ഇത്തരം പ്രകടനങ്ങള്‍ നീന്തല്‍ വേണ്ടത്ര പരിശീലനമില്ലാത്തവര്‍ നടത്തരുതെന്ന അഭ്യര്‍ത്ഥനയാണ് കണ്ടു നിന്നവര്‍ക്കുണ്ടായിരുന്നത്.





0 Comments