മനം നിറയ്ക്കുന്ന ഓഫറുകളും വിലക്കുറവിന്റെ മഹാവിസ്മയങ്ങളുമായി പ്രൈം വെസല്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഏറ്റുമാനൂരില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന നെടുങ്ങാട്ട് ഹോം ഗാലറിയുടെ സഹോദര സ്ഥാപനമായ പ്രൈം വെസല്‍സ്, ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസ് റോഡില്‍ നെടുങ്ങാട്ട് ആര്‍ക്കേഡിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് പടികര കൗണ്‍സിലര്‍മാരായ ഇ.എസ്. ബിജു, ഡോക്ടര്‍ എസ്. ബീന, ശോഭന കുമാരി, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കല്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി എം.കെ സുഗതന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യ വില്പന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എന്‍.പി തോമസ് നിര്‍വഹിച്ചു.
0 Comments