Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിമുക്ത യാത്ര സംഘടിപ്പിച്ചു.



എറ്റുമാനൂരപ്പന്‍ കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ലഹരി വിമുക്ത യാത്ര സംഘടിപ്പിച്ചു.  വൈക്കത്തു നിന്നും ആരംഭിച്ച ലഹരി വിമുക്ത യാത്ര  എറ്റുമാനൂരില്‍ സമാപിച്ചു. സമാപന സമ്മേളനം ഏറ്റുമാനൂര്‍ നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് യാത്ര സംഘടിപ്പിച്ചത്. 
യുവജനങ്ങളില്‍ ലഹരിയുടെ ഉപയോഗം വളരുന്ന സാഹചര്യത്തില്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള  ബോധവത്കരണവുമായാണ്  വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘം  യാത്ര സംഘടിപ്പിച്ചത്. യാത്രയുടെ  ഉദ്ഘാടനം വൈക്കം എക്സൈസ് ഇന്‍സ്‌പെക്ടര്‍  പ്രമോദ് ടി.പി നിര്‍വഹിച്ചു.  വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തീം ഡാന്‍സ് അവതരിപ്പിച്ചു. യാത്രയുടെ ഭാഗമായി, പൊതു സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പോസ്റ്റര്‍ കാമ്പെയിനുകള്‍, മൈം, റോഡ് ഷോ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ എന്നിവ നടത്തി.
സമാപന സമ്മേളനത്തില്‍ ഏറ്റുമാനൂര്‍ എക്സൈസ് ഓഫീസര്‍ പ്രിയ വി.വി., മുഖ്യ സന്ദേശം നല്‍കി. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഫാക്കല്‍റ്റി തൃപ്തി മോഹനും,  ബ്ലെസന്‍ എല്‍സ മാത്യുവും നേതൃത്വം നല്‍കി.  അനൂപ് ഗോപിനാഥ്, ഷിബു കെ പോള്‍ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments