സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം രാസ ലഹരി മൂലമുള്ള വിപത്തുകളും പ്രതിസന്ധികളുമാണന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. അപകടകരമായ സിന്തറ്റിക് ലഹരിയുടെ പിടിയില്‍ വിദ്യാര്‍ത്ഥികളും പെണ്‍കുട്ടികളും പോലും അകപ്പെടുന്നത് സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവമായി കണ്ട് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു. രാസ ലഹരി ഉപയോഗിച്ച് മനോനില തെറ്റുന്നവര്‍ ഉറ്റവരെയും ഉടയവരെയും പോലും മൃഗീയമായ ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമാക്കുന്നത് വലിയ വിപത്തായി മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഏറ്റുമാനൂര്‍ ഗോപാലപിള്ള റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ സംഘടിപ്പിച്ച ജനമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റുമാനൂര്‍ മാരിയമ്മന്‍കോവില്‍ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ പോലീസ് എസ്എച്ച്ഒ എസ് അന്‍സല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ രശ്മി ശ്യാം, ഉഷ സുരേഷ്, അസോസിയേഷന്‍ ഭാരവാഹികളായ ബി.വി തങ്കപ്പന്‍,നടരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാര്‍ക്കോട്ടിക് സെല്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.ബി അമ്പിളി സെമിനാര്‍ നയിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
0 Comments