Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് സയന്‍സ് സിറ്റി സയന്‍സ് സെന്റര്‍ ഉദ്ഘാടനം മാറ്റി വച്ചു



മേയ് 29 ന് നടത്താനിരുന്ന കുറവിലങ്ങാട് സയന്‍സ് സിറ്റി സയന്‍സ് സെന്റര്‍ ഉദ്ഘാടനം മാറ്റി വച്ചു. മെയ് 29, 30, 31 തീയ്യതികളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോട്ടയത്തും കോഴിക്കോട്ടും നടത്താനിരുന്ന എല്ലാ  യോഗങ്ങളും മാറ്റിയിട്ടുണ്ട്. കനത്ത കാലവര്‍ഷവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളെ തുടര്‍ന്നാണ് പരിപാടികള്‍ മാറ്റി വച്ചത്. 29 നു കോട്ടയത്ത് നടക്കേണ്ടിയിരുന്ന മേഖലാ അവലോകന യോഗം, കോട്ടയം സയന്‍സ് സിറ്റിയുടെ ഒന്നാം ഘട്ടമായ സയന്‍സ് സെന്റര്‍ ഉദ്ഘാടനം, 30 നു നടക്കേണ്ടിയിരുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം, 31 നു കോഴിക്കോട് തീരുമാനിച്ചിരുന്ന യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം എന്നീ പരിപാടികളാണ് മറ്റൊരവസരത്തിലേക്ക് മാറ്റിയത്.



Post a Comment

0 Comments