പാലാ നഗരത്തിലെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യങ്ങളില്ലാതിരിക്കുമ്പോള് നഗരസഭയുടെ പൊതു ശൗചാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധമുയരുന്നു. പാലാ വലിയ പാലത്തിനടിയിലും പാലാ രാമപുരം റോഡിലും ടൗണില്‍ ളാലം തോടിനോട് ചേര്‍ന്നുള്ള ടാക്സി സ്റ്റാന്‍ഡിന് മുന്‍പിലും സ്ഥാപിച്ചിരിക്കുന്ന പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കപ്പെടാതെ കിടന്ന് നശിക്കുകയാണ്.
പലയിടത്തും വെള്ളവും വൈദ്യുതിയുമില്ല. ശൗചാലയങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാന്‍ കരാറുകാരും മുന്നോട്ടുവരുന്നില്ല. നഗരത്തിലേക്ക് വരുന്ന യാത്രക്കാരും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ശൗചാലയങ്ങളില്ലാത്തു മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ദുരിതമേറെയാണെങ്കിലും ആരോടാണ് പരാതി പറയേണ്ടത് എന്നറിയാതെ വിഷമിക്കുകയാണ് ജനങ്ങള്‍ . പുലര്‍ച്ചെ ദൂരയാത്ര കഴിഞ്ഞ് പാലാ നഗരത്തിലേക്ക് എത്തുന്നവരാണ് വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ടൗണിലെ വിവിധ ഭാഗങ്ങളിലുള്ള നഗരസഭയുടെ ശുചിമുറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.
0 Comments