ഭീകരവാദത്തിന് മറുപടി മാനവികതയാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി സി പി ഐ എം അയര്‍ക്കുന്നം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനസദസ്സ് സംഘടിപ്പിച്ചു. അയര്‍ക്കുന്നത്ത് വച്ച് നടന്ന ജനസദസ്സ് സി പി ഐ എം കേന്ദ്രകമ്മറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. അയര്‍ക്കുന്നം ഏരിയ കമ്മറ്റി സെക്രട്ടറി പി എന്‍ ബിനു അധ്യക്ഷനായിരുന്നു.
സിപിഐ എം അയര്‍ക്കുന്നം ഏരിയ കമ്മറ്റിയംഗങ്ങളായ ടി എസ് ജയന്‍ , പി കെ മോനപ്പന്‍,് സി പി ഐ എം ജില്ലാ സെക്രട്ടറി റ്റി ആര്‍ രഘുനാഥന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം റജി സക്കറിയ, അയര്‍ക്കുന്നം ഏരിയ കമ്മറ്റിയംഗങ്ങളായ സി കെ ഓമനക്കുട്ടന്‍, കെ സി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments