Breaking...

9/recent/ticker-posts

Header Ads Widget

ഡോക്ടറുടെ വീടിന് നേരെ ആക്രമണം



ഏറ്റുമാനൂരില്‍ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന  Dr.സിനി ജോര്‍ജ് വെട്ടൂരിന്റെ  വീടിന് നേരെയാണ്  പുലര്‍ച്ചെ അഞ്ചുമണിയോടെ  ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ ചെടിച്ചട്ടിയും കല്ലും ഉപയോഗിച്ച് അക്രമി തകര്‍ത്തിട്ടുണ്ട്. വീടിന്റെ മുറ്റത്ത് നിന്ന്  ബഹളം വച്ച അപരിചിതന്‍   കല്ലുകളും, ചെടിച്ചട്ടിയും   ഉപയോഗിച്ച് ജനലിന്റെയും, വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട്  കാറിന്റെയും  ചില്ല് എറിഞ്ഞു തകര്‍ത്തു. 

ഈ സമയം വീടിനുള്ളില്‍  ഡോക്ടറും കുടുംബവും സഹോദരന്റെ കുടുംബവും കുട്ടികളും  ഉണ്ടായിരുന്നു. അക്രമിയെ ഭയന്ന് ഇവര്‍ വാതില്‍ തുറക്കുവാന്‍ തയ്യാറായില്ല. ഇയാള്‍ ചെടിച്ചട്ടി ഉപയോഗിച്ച് വാതില്‍ തകര്‍ക്കാനും ശ്രമിച്ചതായും വീട്ടിലുള്ളവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായി വീട്ടുകാര്‍  പറഞ്ഞു. വീട്ടുകാര്‍ പോലീസിനെ അറിയിച്ചതിനെ  തുടര്‍ന്ന് സ്ഥലത്ത് എത്തിയ   പൊലീസ്  പ്രതിയെ പിടി കൂടി.  ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്നാണ് സംശയം. വയനാട് സ്വദേശി എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വിദേശത്തുനിന്നും ചൊവ്വാഴ്ച നാട്ടിലെത്തിയ ആളാണെന്നും പറയുന്നു. വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ വിശദമായി ചോദ്യംചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു.

Post a Comment

0 Comments