Breaking...

9/recent/ticker-posts

Header Ads Widget

ബൈക്കിനു പിന്നില്‍ കാര്‍ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു.



ബൈക്കിനു പിന്നില്‍ കാര്‍ ഇടിച്ച്  ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ബുധനാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. പാലാ റോഡില്‍ നിന്നും വൈക്കം റോഡിലേക്ക് തിരിയുകയായിരുന്ന ബൈക്കിന് പിന്നില്‍, കോട്ടയം ഭാഗത്ത് നിന്നും എറണാകുളം റൂട്ടിലേക്ക് പോകുകയായിരുന്ന കാര്‍  നിയന്ത്രണം തെറ്റി  ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ  ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇയാളെ കാര്‍ യാത്രികരും ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Post a Comment

0 Comments