ഏറ്റുമാനൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ 2024-25 വര്‍ഷത്തെ വിദ്യാഭ്യാസ പ്രോജക്ടിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 1550000 രൂപയുടെ സാമഗ്രികളാണ് 6 സ്‌കൂളുകളില്‍ നല്‍കിയത്. ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നഗരസഭാ സെകട്ടറി ബിനുജി G ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ഡോ എസ്. ബീന സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ശോഭനകുമാരി , ബിനോയ് ചെറിയാന്‍ ,ബിബീഷ് ജോര്‍ജ്, ജേക്കബ് P മാണി, നഗരസഭാംഗങ്ങള്‍, സ്‌കൂള്‍ പ്രധാന അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments