ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സഹസ്ര കലശം മെയ് 24, 25 തീയതികളില്‍ നടക്കും. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടത്തുവാനിരുന്ന സഹസ്ര കലശം ശക്തമായ കാറ്റിലും മഴയിലും പന്തല്‍ തകര്‍ന്നു വീണതിനെ തുടര്‍ന്നാണ് മാറ്റി വച്ചത്. ഒരു ഭക്തന്റെ വഴിപാടായാണ് സഹസ്രകലശം നടത്തുന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.





0 Comments