Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണവും




കുറവിലങ്ങാട് പള്ളിക്കവലയിലുള്ള കോയിക്കൽ കോംപ്ലക്സിൽ വച്ച് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും നാളെ നടക്കും. കുറിച്ചി ആതുരാശ്രമം എൻഎസ്എസ് ഹോമിയോ മെഡിക്കൽ കോളേജിന്റെയും നാഷണൽ ആയുഷ് മിഷന്റെയും കുറവിലങ്ങാട് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. രാവിലെ 9.30ന് മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി കുര്യൻ, പഞ്ചായത്ത് അംഗങ്ങളായ ബേബി തൊണ്ടാംകുഴി , ലതികാ സാജു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ഷാജി ചിറ്റക്കാട്ട് തുടങ്ങിയവർ സംബന്ധിക്കും. ജീവിതശൈലി രോഗങ്ങൾക്കും അലർജി, വെരിക്കോസ് വെയിൻ, അർശസ് തുടങ്ങിയ രോഗങ്ങൾക്കും കുട്ടികളുടെ രോഗങ്ങൾക്കും വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭിക്കും. ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാമ്പ്.



Post a Comment

0 Comments