പള്ളിക്കത്തോട്ടില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. മലപ്പുറം ചേക്കാട് കുന്നുമ്മല്‍ വീട്ടില്‍ പനച്ചിപ്പാറ സുരേഷ് എന്നു വിളിക്കുന്ന പി സി സുരേഷ് (64) ആണ് പിടിയിലായത്. മലപ്പുറം കരുവാരക്കുണ്ടില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി മാസം പതിനേഴാം തീയതി പള്ളിക്കത്തോട് ആനിക്കാട് വടക്കുംഭാഗത്ത് കോക്കാട്ട് മുണ്ടക്കല്‍ സുനില്‍ കെ.തോമസിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ഉള്‍പ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ മുതലാണ് മോഷ്ടിച്ചത് .
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ പോലീസ് തിരിച്ചറിഞ്ഞ പോലിസ് കഴിഞ്ഞ രണ്ടുമാസക്കാലമായി നടന്ന അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ മലപ്പുറത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍പ് ഈരാറ്റുപേട്ട പനച്ചിപ്പാറ ഭാഗത്ത് താമസിച്ചിരുന്ന ഇയാളുടെ പേരില്‍ കോട്ടയം ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ട്.
0 Comments