Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയില്‍ മേയ് 30 വരെ ഓറഞ്ച് അലര്‍ട്ട്



ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഒഡീഷ തീരത്തിനു സമീപം പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനുമുകളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ അടുത്ത 5 ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  അതിശക്തമായ മഴയ്കുള്ള സാധ്യത പരിഗണിച്ച് കോട്ടയം ജില്ലയില്‍ മേയ് 30 വരെ കേന്ദ്ര കാലവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാകലക്ടര്‍ ജോണ്‍ വി  സാമുവല്‍ അറിയിച്ചു. പടിഞ്ഞാറന്‍ കാറ്റ് കേരളത്തിനു മുകളില്‍ ശക്തമായി തുടതുകയാണ് . കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ചയും കനത്ത മഴ തുടര്‍ന്നു. കിഴക്കന്‍ മേഖലയിലും മഴ തുടര്‍ന്നുവെങ്കിലും ശക്തി കുറഞ്ഞു. 

ഇതോടെ മീനച്ചിലാറ്റിലും ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കലങ്ങി മറിഞ്ഞെത്തിയ വെള്ളം പടിഞ്ഞാറന്‍ മേഖലയിലും മീനച്ചിലാറ്റില്‍ ജലനിരപ്പുയരാന്‍ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന പ്രവചനം മീനച്ചിലാറ്റിലെ ജലനിരപ്പുയരാനുള്ള സാധ്യതയാണ് വ്യക്തമാക്കുന്നത് . ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും കനത്തമഴയ്ക്ക്  കാരണമാവും. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ മേഖലകളില്‍ വന്‍ നാശനഷ്ടമാണുണ്ടാക്കിയത് . മരങ്ങള്‍ ഒടിഞ്ഞു വീണും ഇലക്ടിക് പോസ്റ്റുകള്‍ തകര്‍ന്നും വ്യാപകനഷ്ടമായി.  പലയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. കനത്ത മഴയില്‍  നിരവധി കര്‍ഷകരുടെ കൃഷികളും നശിച്ചു.  പതിവിലും നേരത്തെയെത്തിയ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വ്യാപകമായി കനത്ത മഴയും കാറ്റുമാണ് ഉണ്ടായത്.

Post a Comment

0 Comments