ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ മാറാട് ദിനമായ മെയ് 2 ഭീകരവിരുദ്ധ ദിനമായി ആചരിച്ചു. പുതുപ്പള്ളിയില്‍ നടന്ന ജനജാഗ്രതാ സമ്മേളനം ഹിന്ദു വേദിസംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് ഉദ്ഘാടനം ചെയ്തു. മതഭീകര വാദം ലോകത്തിന് ആപത്താണെന്നും മനുഷ്യത്വത്തിനെതിരാ:ണെന്നും അതിനെ നാം ഒറ്റ കെട്ടായി എതിര്‍ത്ത് തോല്പിക്കണമെന്നും മഞ്ഞപ്പാറ സുരേഷ് അഭിപ്രായപ്പെട്ടു.
സമ്മേളനത്തില്‍ താലൂക്ക് വൈസ് പ്രസിഡന്റ് ജയമോന്‍ കെ പി അധ്യക്ഷത വഹിച്ചു .താലൂക്ക് ജനറല്‍ സെക്രട്ടറി അനീഷ് എന്‍ പിള്ള .മഹിള ഐക്യവേദി സംസ്ഥാന അധ്യക്ഷ ബിന്ദു മോഹന്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ കുമ്മനം, സഹ സംഘടന സെക്രട്ടറി ആര്‍ ജയചന്ദ്രന്‍, കെ ജി തങ്കച്ചന്‍, താലൂക്ക് സെക്രട്ടറി പി കെ രവീന്ദ്രന്‍ മഹിള ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍ തുടങ്ങയവര്‍ സംസാരിച്ചു.
0 Comments