Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാതല ഹോമിയോപ്പതിദിനം ആചരിച്ചു.



ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണല്‍ ആയുഷ്മിഷനും ചേര്‍ന്ന് വാഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാതല ഹോമിയോപ്പതിദിനം ആചരിച്ചു. വാഴൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. വര്‍ദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണവും സഹായകമാണെന്ന് ഡോ. എന്‍. ജയരാജ് പറഞ്ഞു.
 

വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലില്‍ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ദിനാചരണത്തോടനുബന്ധിച്ച്  സൗജന്യ രക്തപരിശോധന, ഫിസിയോതെറാപ്പി, സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് എന്നിവയും നടത്തി. 'ആര്‍ത്തവവിരാമം - അറിയേണ്ടതെല്ലാം' എന്ന വിഷയത്തില്‍ ഡോ. അശ്വതി ബി.
നായരും ഹോമിയോപ്പതി വകുപ്പിന്റെ സ്‌പെഷ്യാലിറ്റി പ്രോജക്റ്റുകളേക്കുറിച്ച് ഡോ. അപ്പു ഗോപാലകൃഷ്ണനും ക്ലാസ്സുകള്‍ നയിച്ചു. പൊന്‍കുന്നം സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.എ. നവാസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.

Post a Comment

0 Comments