Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിയനും പ്രഭാഷകനുമായിരുന്ന ഇടമറ്റം രത്‌നപ്പന്‍ അനുസ്മരണ സമ്മേളനം നടന്നു.



ഗാന്ധിയനും പ്രഭാഷകനുമായിരുന്ന ഇടമറ്റം രത്‌നപ്പന്‍ അനുസ്മരണ സമ്മേളനം കിഴതടിയൂര്‍ സഹകരണ ബാങ്ക് ഓഡിറ്റേറിയത്തില്‍ നടന്നു. പാലാ സഹൃദയ സമിതിയും സ്ഥലം 55 പ്ലസും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം MG യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലിയിലും എഴുത്തിലും പ്രഭാഷണത്തിലും ലാളിത്യം പുലര്‍ത്തിയ കറയറ്റ  ഗാന്ധിയനായിരുന്നു ഇടമറ്റം രത്‌നപ്പന്‍ എന്ന്  ഡോ. ബാബു സെബാസ്റ്റിയന്‍ പറഞ്ഞു.

സാമൂഹ്യ പ്രതിബദ്ധതയും  ചിന്തേരിട്ടു മിനുക്കിയ വാചകശൈലിയുമാണ് ഇടമറ്റം രത്‌നപ്പന്റെ രചനകളുടെ പ്രത്യേകത. യോഗത്തില്‍ സഫലം സെക്രട്ടറി വി.എം.അബ്ദുള്ളാഖാന്‍ അദ്ധ്യക്ഷനായിരുന്നു.ഇടമററം രത്‌നപ്പന്റെ സമ്പൂര്‍ണ്ണ കൃതികള്‍ രണ്ടാം ഭാഗം കഥാകൃത്ത് ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ പ്രകാശനം ചെയ്തു.തൊടുപുഴ ജില്ലാ ജഡ്ജി ജോഷി ജോണ്‍ ചാവേലില്‍ പുസ്തകം ഏറ്റുവാങ്ങി. സഹൃദയസമിതി ഉപാധ്യക്ഷന്‍ ജോസ് മംഗലശ്ശേരി പുസ്തക സമര്‍പ്പണം നടത്തി. അമ്പലപ്പുഴ കുഞ്ചന്‍ സ്മാരക സമിതിയുടെ കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരം നേടിയ പാലാ കെ.ആര്‍.മണിയെ ചടങ്ങില്‍ ആദരിച്ചു. കേരള സര്‍ക്കാര്‍ ഭാഷാ നിര്‍ദ്ദേശക സമിതിയംഗം ചാക്കോ സി പൊരിയത്ത്, സാഹിത്യകകാരി ഡി. ശ്രീദേവി, മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ കെ.കെ.ബാലചന്ദ്രന്‍, രവി പുലിയന്നൂര്‍, ജി.ബാബുരാജ്,ഐഷാ ജഗദീഷ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments