സര്‍വ്വദേശീയ തൊഴിലാളി ദിനത്തില്‍ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ റാലിയും, പൊതുസമ്മേളനവും നടത്തി. ഏറ്റുമാനൂര്‍ ചിറക്കുളത്തിനു സമീപത്തു നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് തൊഴിലാളികളുടെ നേതൃത്വത്തില്‍ മെയ്ദിന റാലി ക്ഷേത്ര പടിഞ്ഞാറേ നട, പേരൂര്‍ കവല വഴി സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തി സമാപിച്ചു.
പൊതുസമ്മേളനം ഐഎന്‍ടിയുസി ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അച്ചന്‍കുഞ്ഞ് അധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹി ജിജി പോത്തന്, ജില്ല ഭാരവാഹികളായ ബിജു കൂമ്പിക്കന്, ബിജു വലിയമല, ആര്‍പ്പൂക്കര തങ്കച്ചന്, പിസി റോയ്, നന്ദിയോട് ബഷീര്‍, വിഷ്ണു ചെമ്മണ്ടവള്ളി, ജോയി പൂവoനില്ക്കുന്നതില്, നഗരസഭ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്, കൗണ്‍സിലര്‍മാരായ പ്രിയ സജീവ്, അജിത ഷാജി, തുടങ്ങിയവര്‍ നേതൃത്വം നല്കി
0 Comments