Breaking...

9/recent/ticker-posts

Header Ads Widget

ജോബ് ഫെയര്‍ സ്‌പെക്ട്രം 2025 സംഘടിപ്പിച്ചു



സംസ്ഥാന സര്‍ക്കാര്‍ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ ഏറ്റുമാനൂര്‍ ഐടിഐയില്‍  വെച്ച് സംഘടിപ്പിച്ച ജോബ് ഫെയര്‍ സ്‌പെക്ട്രം 2025  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേം സാഗര്‍ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു.

 ഐക്യ പ്രിന്‍സിപ്പല്‍ കെ സന്തോഷ് കുമാര്‍, ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ സാമ്രാജ് എം എഫ്, പള്ളിക്കത്തോട് ഐടിഐ പ്രിന്‍സിപ്പല്‍ വിജിമോള്‍, കോട്ടയം എംപ്ലോയ്‌മെന്റ് ഓഫീസര്‍ ശ്രീകുമാര്‍ ഒ എസ്, ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയംഗം മാത്തുക്കുട്ടി മാങ്കോട്ടില്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. നൈപുണ്യ വികസനം ലക്ഷ്യമാക്കി സംഘടിപ്പിച്ച തൊഴില്‍മേളയില്‍ കേരളത്തിന് അകത്തും പുറത്തുനിന്നുള്ള 55 ഓളം സ്ഥാപനങ്ങളും  700 ഓളം ട്രെയിനികളും പങ്കെടുത്തു. ജോബ് ഫെയര്‍ നാളെ സമാപിക്കും.

Post a Comment

0 Comments