Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു



കടപ്പൂര്‍ ജവഹര്‍ നഗര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. ലഹരിക്കും  അക്രമത്തിനുമെതിരെ സമൂഹ മനസ്സാക്ഷിയെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലും കാണക്കാരി, കിടങ്ങൂര്‍ പഞ്ചായത്തുകളിലും ലഹരിവിമുക്ത ക്യാമ്പയിനിങ് പ്രവര്‍ത്തനങ്ങള്‍ നടത്തി. വിവിധ കേന്ദ്രങ്ങളില്‍  അസോസിയേഷന്‍ സെക്രട്ടറി വി.എന്‍ സുരേഷ്   ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 


ഏറ്റുമാനൂര്‍ നഗരസഭയിലെ കൂടല്ലൂര്‍ കവലയില്‍ നടന്ന യോഗം നഗരസഭ പ്രതിപക്ഷ നേതാവ്  E.S ബിജു ഉത്ഘടനം ചെയ്തു. കാണക്കാരി പഞ്ചായത്തില്‍ മഠത്തിപറമ്പ്, ജംഗ്ഷനില്‍ നടന്ന ബോധവത്കരണ പരിപാടി കണക്കാരി പഞ്ചായത്ത് പ്രസിഡന്റ്  അംബിക സുകുമാരന്‍ ഉദ്ഘടനം ചെയ്തു. കിടങ്ങൂര്‍ പഞ്ചായത്തിലെ കൂടല്ലൂരിലും ബോധവത്കരണപരിപാടികള്‍ നടന്നു. അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച ലഹരി വിരുദ്ധ കലാപരിപാടികളും നടന്നു.

Post a Comment

0 Comments