ആരോഗ്യസംരക്ഷണ രംഗത്ത് കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്ന് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. സാക്ഷരതയില്‍ ഏറെ മുന്നിലുള്ള സംസ്ഥാനം ആരോഗ്യ സാക്ഷരത കൈവരിക്കേണ്ടതുണ്ടെന്നും, ആരോഗ്യ സംരക്ഷണത്തില്‍ പിന്നോക്കം പോകുന്നത് പഠനവിധേയമാക്കണമെന്നും യുവജനങ്ങളടക്കമുള്ളവരുടെ നേതൃത്വം ആരോഗ്യസംരക്ഷണത്തില്‍ അനിവാര്യമാണെന്നും ബിഷപ് പറഞ്ഞു. കുറവിലങ്ങാട്ട് സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് സഹകരണബാങ്കിന്റേയും വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റിന്റേയും എക്സിക്യൂട്ടീവ് ക്ലബിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ജീവധാര പദ്ധതി ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ജേക്കബ് മുരിക്കന്‍.
പദ്ധതിയുടെ ഭാഗമായി ഡയാലിസ് കിറ്റും മരുന്നും വിതരണം ചെയ്തു. സ്വരുമ പ്രസിഡന്റ് ഷിബി വെള്ളായിപറമ്പില്‍ അധ്യക്ഷനായിരുന്നു. കുറവിലങ്ങാട് പള്ളി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി കുര്യന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് പ്രഫ. പി.ജെ സിറിയക് പൈനാപ്പിള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി ചിറ്റക്കാട്ട്, എക്സിക്യൂട്ടീവ് ക്ലബ് പ്രസിഡന്റ് റോയി കുഴുപ്പില്‍ , സ്വരുമ എക്സിക്യൂട്ടീവ് സെക്രട്ടറി സക്കറിയ ഞാവള്ളില്‍, ബെന്നി കോച്ചേരി തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments