അഞ്ചാമത് ഡോ. KC ബേബി ഓലിക്കല്‍ മെമ്മോറിയല്‍ അവാര്‍ഡ് സമര്‍പ്പണം പാലാ റോട്ടറി ഹാളില്‍ നടന്നു. പാലാ റോട്ടറി ക്ലബ്ബ് മുന്‍ പ്രസിഡന്റും അല്‍ഫോന്‍സാ കണ്ണാശുപത്രി സ്ഥാപകനുമായ ഡോ ബേബിയുടെ സ്മരണാര്‍ത്ഥം പാലാ റോട്ടറി ക്ലബ്ബും ഡോ KC ബേബി ഓലിക്കല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷനും ചേര്‍ന്ന് നല്‍കുന്ന പുരസ്‌കാരത്തിന് ഈ വര്‍ഷം അര്‍ഹമായത് ലഹരി ചികിത്സാ പുനരധിവാസ കൗണ്‍സിലിംഗ് സ്ഥാപനമായ കോട്ടയം ട്രാഡയാണ്.
ഒരു ലക്ഷത്തിയൊന്നു രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലാ റോട്ടറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ റോട്ടറി മുന്‍ ഗവര്‍ണര്‍ R രഘുനാഥ് അവാര്‍ഡ് സമര്‍പ്പണം നിര്‍വ്വഹിച്ചു.ട്രാഡയ്ക്കു വേണ്ടി ഡോ. സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര അവാര്‍ഡ് ഏറ്റുവാങ്ങി. പാലാ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പ്രൊഫ സെലിന്‍ റോയി അധ്യക്ഷയായിരുന്നു. റോട്ടറി മുന്‍ ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍, അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ ഡോ ജോര്‍ജ് F മൂലയില്‍, ഡോ റ്റെസി കുര്യന്‍, സെക്രട്ടറി ഷാജി മാത്യു, കുര്യന്‍ എബ്രഹാം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ അലക്‌സ് ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments