കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും കുടുംബസംഗമവും ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ PMJF ലയണ്‍ വെങ്കിടാചലം ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ക്ലബ്ബ് പ്രസിഡന്റ് ശ്രീജിത് K നമ്പൂതിരി അധ്യക്ഷനായിരുന്നു. ലയണ്‍ സജീവ് മന്നാര്‍, ലയണ്‍ ഉണ്ണി കുളപ്പുറം, ലയണ്‍ വിമല്‍ ശേഖര്‍, ലയണ്‍ സുരേഷ് ജയിംസ് ലയണ്‍ ഷീലജിജി എന്നിവര്‍ ആശംസ സന്ദേശം നല്‍കി.
ക്ലബ് ട്രഷറര്‍ ടോമി ലൂക്കോസ് സ്വാഗതമാശംസിച്ചു. സെക്രട്ടറി ബാബു PP റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ആധുനിക രീതിയില്‍ നവീകരിച്ച ഷട്ടില്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം പ്രസിഡന്റ് ശ്രീജിത് K നമ്പൂതിരിയും സണ്ണി ജോസഫ് കലേക്കാട്ടിലും ചേര്‍ന്ന് നിര്‍വഹിച്ചു. KC ചാക്കോ കലേക്കാട്ടിലിന്റെ സ്മരണയ്കായി നിര്‍മ്മിച്ച കോര്‍ട്ടില്‍ പൊതുജനങ്ങള്‍ക്കും ഷട്ടില്‍ കളിക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് സണ്ണി ജോസഫ് കലേക്കാട്ടില്‍ കൃതജ്ഞതാ പ്രസംഗത്തില്‍ പറഞ്ഞു.
0 Comments