Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ കോട്ടയം ജില്ലാ കലോത്സവം 'അരങ്ങ് 2025'ന് വര്‍ണ്ണാഭമായ തുടക്കം



കുടുംബശ്രീ കോട്ടയം ജില്ലാ കലോത്സവം 'അരങ്ങ് 2025'ന് അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി  സ്‌കൂള്‍ ക്യാമ്പസില്‍ വര്‍ണ്ണാഭമായ തുടക്കം. ജില്ലാ പഞ്ചായത്ത്  മെമ്പര്‍ പ്രൊഫസര്‍ ഡോ. റോസമ്മ സോണി  കലോത്സവം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അയല്‍ക്കൂട്ട ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ജില്ലാ മിഷന്‍ 'അരങ്ങ്' കലോത്സവം സംഘടിപ്പിച്ചത്. സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉദ്ഘാടന  ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ  ദിവാകര്‍  സ്വാഗതം ആശംസിച്ചു. കലോത്സവത്തില്‍ 25 വ്യത്യസ്ത ഇനങ്ങളിലായി നൂറോളം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.ജില്ലാതല മത്സരങ്ങളിലെ വിജയികള്‍ക്ക് ഈ മാസം 26, 27, 28 തീയതികളില്‍ അതിരമ്പുഴയില്‍ നടക്കുന്ന സംസ്ഥാനതല കലോത്സവത്തില്‍ പങ്കെടുക്കുവാന്‍  അവസരം ലഭിക്കും.


Post a Comment

0 Comments