കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ കണ്ണൂര്‍ ജേതാക്കളായി.. ആറാമത് കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ചാണ് ടീം കണ്ണൂര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. പോയിന്റ് നിലയില്‍ കാസര്‍ഗോഡും തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉറങ്ങിക്കിടന്ന സര്‍ഗ്ഗവാസനകള്‍ക്ക് ഒരിക്കല്‍ കൂടി വേദി ഒരുക്കുവാന്‍ കുടുംബശ്രീക്ക് കഴിഞ്ഞതോടെ എല്ലാം മറന്നുള്ള പകര്‍നാട്ടങ്ങള്‍ ആയിരുന്നു ഒട്ടുമിക്ക കലാവേദികളിലും. സമാപന സമ്മേളനം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കുവാന്‍ കുടുംബശ്രീ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വഴി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തന്‍കാല, ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് കുര്യന്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് കലാവേദികളില്‍ എത്തിപ്പെടുകയും സമ്മാനങ്ങള്‍ നേടുകയും അവസരങ്ങള്‍ വിനിയോഗിക്കുകയും ചെയ്തവര്‍ക്ക് നന്ദി അര്‍പ്പിച്ചാണ് സംഘാടകരും ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍ അര്‍പ്പിച്ചത്. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന അപൂര്‍വ നിമിഷങ്ങള്‍ മനസ്സില്‍ കോറിയിട്ടാണ് കേരളത്തിന്റെ 14 ജില്ലകളില്‍ നിന്നുമായി എത്തിയ രണ്ടായിരത്തിലധികം വരുന്ന കലാപ്രതിഭകള്‍ മടങ്ങിയത്.
0 Comments