കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം അതിരമ്പുഴയില്‍ നടന്നു. അതിരുമ്പുഴ വിശ്വമാത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഘാടകസമിതി രൂപീകരണ യോഗം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ വനിതാ ശക്തികരണ പ്രസ്ഥാനം ആയ കുടുംബശ്രീ മിഷന്‍ 27 വാര്‍ഷികത്തിലേക്ക് കടക്കുന്ന കാലഘട്ടം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാലഘട്ടത്തില്‍ ഓരോ വ്യക്തികള്‍ക്കും മാനസിക ആരോഗ്യം സൃഷ്ടിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും കലക്കും സര്‍ഗ്ഗവാസനകള്‍ക്കും ഇക്കാര്യത്തില്‍ വലിയ സംഭാവനകള്‍ നല്‍കുവാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേമം സാഗര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കുടുംബശ്രീ കലോത്സവതിന് ഇക്കുറി വേദിയാകുന്നത് അതിരമ്പുഴയാണ്. മെയ് മാസം 26, 27, 28 തീയതികളില്‍ ആയി അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളി പരീഷ് ഹാളില്‍ വച്ചാണ് സംസ്ഥാന കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സംഘാടക സമിതി രൂപീകരണത്തിനായി ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, എഡിഎസ് സിഡിഎസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു. കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ജെയിംസ് കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments