കുടുംബശ്രീയിലൂടെ അവസരം അരങ്ങൊരുക്കിയപ്പോള്‍ ദൂരം മറന്നും പ്രായം മറന്നും കലയെ പ്രണയിച്ചവര്‍ അകലങ്ങള്‍ താണ്ടി സംസ്ഥാന കലോത്സവ വേദിയിലെ അരങ്ങിലെത്തി. യാത്രാ ക്ഷീണവും ഉറക്കച്ചടവും വിടുന്നില്ലെങ്കിലും നാടകവേദിയില്‍ നേട്ടങ്ങള്‍ കൊയ്യുവാന്‍ കൊതിച്ച സുല്‍ത്താന്‍ബത്തേരി സിഡിഎസ് ടീമിന് ഒരു പ്രതിസന്ധിയും തടസ്സമായില്ല. റിസേഴ്‌സലിനായി ഇവര്‍ക്ക് അവസരം ലഭിച്ചതും പള്ളിയങ്കണത്തില്‍ മാത്രമാണ്. സര്‍വ്വതും മറന്ന് കിട്ടിയ അവസരം അവര്‍ പരിശീലന കളരിയാക്കി മാറ്റി. ഉറക്കക്ഷണവും യാത്ര ക്ഷീണവും മേക്കപ്പ് മായിച്ചപ്പോള്‍ വേദിയെ കുറിച്ചുള്ള ചിന്തയില്‍ ഊഴം കാത്തുള്ള നില്‍പ്പായിരുന്നു ഇവര്‍. സമകാലീന കുടുംബ പശ്ചാത്തലത്തിന്റെ കഥ പറഞ്ഞ് കൈയ്യടി നേടുവാനും ഇവര്‍ക്ക് കഴിഞ്ഞു. കലോത്സവം രണ്ടു ദിവസം പിന്നിട്ടുമ്പോള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ വനിതകള്‍ ആവേശകരമായ മത്സരങ്ങളാണ് കാഴ്ചവച്ചത് .
പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ വാശിയേറിയ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ സ്‌കൂള്‍ യുവജനോത്സവങ്ങളെ വെല്ലുന്ന മത്സര ചൂടാണ് അതിരമ്പുഴയിലെ വിവിധ വേദികളില്‍ ദൃശ്യമാവുന്നത്. കാല്‍നൂറ്റാണ്ടിലെറെയായി സ്ത്രീശാക്തീകരണ രംഗത്ത് കേരളം ലോകത്തിനു നല്‍കിയ ഉജ്വല മാതൃകയായ കുടുംബശ്രീ വനിതകളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിച്ച് മികവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുകയാണ് അരങ്ങ് 2025. കുച്ചിപ്പുടിയും സംഘനൃത്തവും പ്പെനയും മോണോ ആക്ടുംമെല്ലാം വിവിധ വേദികളില്‍ അരങ്ങേറിയ പ്പോള്‍ പ്രോത്സാഹനവുമായി കാണികളും ഏറെയെത്തി. കോട്ടയത്തെ കുടുംബശ്രീ യുടെ സംഘാടന മികവില്‍ അതിരമ്പുഴയിലെ വിവിധ വേദികളില്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ് കാസര്‍കോട്ടുനിന്നും കണ്ണൂരു നിന്നുമെല്ലാമെത്തുന്ന കുടുംബശ്രീയിലെ കലാപ്രതിഭകള്‍ സര്‍ഗ്ഗവസന്തം വിരിയിക്കുന്ന പെണ്ണരങ്ങ് ബുധനാഴ്ച സമാപിക്കും.
0 Comments