കുറുമാപ്പുറം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ശ്രീ പുന്നപ്ര ശ്രീകൃഷ്ണറാം ആണ് യജ്ഞാചാര്യന്‍. ഞായറാഴ്ച വൈകുന്നേരം ആറരയ്ക്ക് കുറവിലങ്ങാട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നിന്നും യജ്ഞ വേദിയിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള വിഗ്രഹ വിളംബര ഘോഷയാത്ര ആരംഭിച്ചു. തുടര്‍ന്ന് കാപ്പുംതല ജംഗ്ഷനില്‍ നിന്നും താളമേളങ്ങളോടും താലപ്പൊലിയോടും കൂടി ഘോഷയാത്ര ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നു.
മാളികപ്പുറം മുന്‍ മേല്‍ശാന്തി ശ്രീ ഹരിഹരന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. തുടര്‍ന്ന് മള്ളിയൂര്‍ പരമേശ്വരം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. തുടര്‍ന്ന് മെയ് 11 വരെ എല്ലാ ദിവസങ്ങളിലും ഭാഗവത പാരായണവും പ്രഭാഷണവും മറ്റു ചടങ്ങുകളും ഉണ്ടായിരിക്കുന്നതാണ്. മേയ് 11ന് നരസിംഹ ജയന്തി ആഘോഷം വിശേഷാല്‍ പൂജകളോടെ നടക്കും. തുടര്‍ച്ചയായ പത്താം വര്‍ഷമാണ് ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം നടക്കുന്നത്.
0 Comments