ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറിച്ചിത്താനം മേഖലാതല മഹാത്മാഗാന്ധി കുടുംബസംഗമം ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദേശീയപാത നിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് അടിക്കാന്‍ വേണ്ടി ഓടി നടന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഓടി ഒളിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. നിര്‍മ്മാണത്തിലെ അഴിമതി മൂലം ആദ്യ മഴയില്‍ നാഷണല്‍ ഹൈവേ തകര്‍ന്നു വീണു.
അന്നുവരെ ഹൈവേ തങ്ങളുടെ കുഞ്ഞാണ് എന്ന് പറഞ്ഞിരുന്ന സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ഇപ്പോള്‍ പറയുന്നത് ദേശീയപാത കേന്ദ്രത്തിന്റേതാണ് എന്നാണ്. വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ എന്നിവയൊന്നും തകര്‍ന്നു വീഴാത്തത് കൊണ്ട് ഇപ്പോഴും ക്രെഡിറ്റ് യുഡിഎഫിനും ഉമ്മന്‍ചാണ്ടിക്കും വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ കള്ളത്തരം കണ്ട് ജനങ്ങള്‍ പൊട്ടിച്ചിരിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആഹ്വാനപ്രകാരം നടത്തുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ ഭാഗമായി മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയിലെ 3,4,10,11 വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കുറിച്ചിത്താനത്ത് കുടുംബ സംഗമം നടത്തിയത്. വാര്‍ഡ് പ്രസിഡണ്ട് സിബു മാണി അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ. ബിജു പുന്നത്താനം മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രമോഹന്‍ മഹാത്മ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ് , മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട്ട്, അഡ്വ ജോര്‍ജ് പയസ്, എം.സി കുര്യാക്കോസ്, ആന്‍സമ്മ സാബു, കെ.വി മാത്യു, കെ.പി കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments