മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ പാലാ രൂപത കോര്‍പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സിയുമായി സഹകരിച്ച് അധ്യാപകര്‍ക്കായി ഏകദിന ശില്പശാല നടത്തി. കുട്ടികളുടെ വളര്‍ച്ചയിലും പെരുമാറ്റത്തിലും കാണപ്പെടുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തെക്കുറിച്ചാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കോര്‍പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സിയുമായി സഹകരിച്ചു കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോര്‍പറേറ്റ് സെക്രട്ടറി റവ.ഫാ.ജോര്‍ജ് പുല്ലുകാലായില്‍ അധ്യക്ഷത വഹിച്ചു. പീടിയാട്രിക്‌സ് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.അനിറ്റ ആന്‍ സൈമണ്‍, ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.തോമസ് ഏബ്രഹാം, റെമഡിയല്‍ തെറാപ്പിസ്റ്റ് ലയമോള്‍ മാത്യു, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിനി എല്‍സ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments