മേരിഗിരി ആശുപത്രിയില്‍ ആരംഭിച്ച മറവിരോഗ ചികിത്സ മെമ്മറി ക്ലിനിക്കിന്റെയും നഴ്‌സിംഗ് വിദ്യാര്‍ഥിനികളുടെ ലാമ്പ് ലൈറ്റിംഗ് ചടങ്ങിന്റെയും ഉദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വഹിച്ചു. യോഗത്തില്‍ ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി അധ്യക്ഷയായിരുന്നു. ഡോ റോയി എബ്രഹാം കള്ളിവയലില്‍, സി. ഡോ. ജോവാന്‍ ചുങ്കപ്പുര, ഡോ രാജു ഡി. കൃഷ്ണപുരം. ഡോ. ജി. ഹരീഷ് കുമാര്‍, ഡോ. ബോബി കോക്കാട്ട് എന്നിവര്‍ സംബന്ധിച്ചു. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളുടെ ദീപം തെളിക്കല്‍ ചടങ്ങിന് ഹോസ്പിറ്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മിനി, നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലിസബത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments