തൊഴിലാളി സമൂഹത്തിന്റെ സംഘശക്തിയുടെയും അവകാശ പോരാട്ട ങ്ങളുടെയും ജ്വലിക്കുന്ന ഓര്‍മ്മകളുമായി സാര്‍വ്വദേശിയ തൊഴിലാളി ദിനാചരണം നടന്നു. വര്‍ണാഭമായമേയ് ദിനറാലി കളും സമ്മേളനങ്ങളും ദിനാചരണത്തോടനുബന്ധിച്ച് നടന്നു. സിഐടിയു പാലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ണ്ണാഭമായ മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു.
കൊട്ടാരമറ്റം ജംങ്ഷനില്‍നിന്ന് ആരംഭിച്ച റാലിയില്‍ സ്ത്രീകളും വിവിധ വിഭാഗം തൊഴിലാളികളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ ചെങ്കൊടികളും വര്‍ണ്ണ ബലൂണുകളുമായി അണിനിരന്നു. പഞ്ചവാദ്യം, പഞ്ചാരിമേളം, ചെണ്ടമേളംനാസിക്ബാന്റ് എന്നിവ മേളക്കൊഴുപ്പേകിയ റാലിയില്‍ കൊട്ടക്കാവടിയും ഗരുഡനും, ചൈനിസ് ഡ്രോണു മെല്ലാം വിസ്മയക്കാഴ്ചയൊരുക്കി
ളാലംപാലം ജംങ്ഷനില്‍ ചേര്‍ന്ന മേയ് ദിനസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചന്‍ ജോര്‍ജ് സന്ദേശം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ പി എം ജോസഫ് അധ്യക്ഷനായിരുന്നു. ജില്ലാ ജോയിന്റ് സെക്രട്ടി ഷാര്‍ളിമാത്യു, സജേഷ് ശശി, ടി ആര്‍ വേണുഗോപാല്‍, ജോയി കഴിപ്പാല എന്നിവര്‍ സംസാരിച്ചു.
0 Comments