കിടങ്ങൂര്‍ സൗത്ത് ശ്രീ വീരഭദ്ര സ്വാമി മീനാക്ഷിയമ്മന്‍ കോവിലെ വിഗ്രഹ പ്രതിഷ്ഠ മെയ് 9ന് നടക്കും. ശ്രീ മീനാക്ഷി അമ്മയുടെയും ശ്രീ വീരഭദ്ര സ്വാമിയുടെയും മറ്റ് ഉപദേവതകളുടെയും പ്രതിഷ്ഠയാണ് നടക്കുന്നത്. വിഗ്രഹ പ്രതിഷ്ഠയുടെ മുന്നോടിയായി വിഗ്രഹങ്ങള്‍ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എത്തിച്ചു. ക്ഷേത്രശില്പി ബ്രഹ്‌മശ്രീ ചെങ്ങന്നൂര്‍ തൃപ്പല്ലൂര്‍ സദാശിവന്‍ ആചാരിയില്‍ നിന്നും ഏറ്റുവാങ്ങിയ വിഗ്രഹങ്ങള്‍ ഘോഷയാത്രയായി കിടങ്ങൂര്‍ ടൗണില്‍ എത്തിച്ചു.
കിടങ്ങൂര്‍ ടൗണിലെ സ്വീകരണത്തിനു ശേഷം വാഹനങ്ങളുടെ അകമ്പടിയോടെ കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം മൈതാനത്ത് എത്തിയ ഘോഷയാത്രയ്ക്ക് ദേവസ്വം ഭാരവാഹികള്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിഗ്രഹങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചു. നിരവധി ഭക്തര്‍ വിഗ്രഹഘോഷയാത്രയില്‍ പങ്കെടുത്തു. മെയ് 9 വെള്ളിയാഴ്ച രാവിലെ പ്രതിഷ്ഠ ചടങ്ങുകളെ തുടര്‍ന്ന് ശയ്യകലശാഭിഷേകം, ജീവ കലശാഭിഷേകം, ജീവവാഹന, നിത്യപൂജ, ബ്രഹ്‌മകലശാഭിഷേകം, ഉഷപൂജ, താഴികക്കുട പ്രതിഷ്ഠ, നിത്യനിദാനം എന്നിവ നടക്കും. മെയ് 12 തിങ്കളാഴ്ച ചിത്ര പൗര്‍ണമി മഹോത്സവവും നടക്കും.
0 Comments