Breaking...

9/recent/ticker-posts

Header Ads Widget

മൊബൈല്‍ വെറ്റിനറി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു



പാലാ സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ മൊബൈല്‍ വെറ്റിനറി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു . വളര്‍ത്തുമൃഗങ്ങള്‍ക്ക് രാത്രികാല ചികിത്സാ സൗകര്യവുമായാണ് മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ളാലം,  ഈരാറ്റുപേട്ട ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന മൊബൈല്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. പാലാ മൃഗാശുപതിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അധ്യക്ഷന്‍ ആയിരുന്നു.  


നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍  ബിജി  ജോജോ, കൗണ്‍സിലര്‍ സാവിയോ കാവുകാട്ട് , ഡോക്ടര്‍  നീതു  കെ പി,  സീനിയര്‍ വെറ്റിനറി സര്‍ജന്‍ ജോജി മാത്യു,  ഡോക്ടര്‍ ധനേഷ് കൃഷ്ണന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.  വൈകിട്ട് ആറുമണി മുതല്‍ രാവിലെ 5 മണി വരെയാണ് മൊബൈല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം . രാത്രികാലങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് അടിയന്തര ചികിത്സയ്ക്കായി 1962 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക്  വിളിക്കണം.   ഒരു ഡോക്ടറുടെയും അറ്റന്‍ഡറുടെയും സേവനം മൊബൈല്‍ യൂണിറ്റില്‍ ഉണ്ടാവും. വാഹനത്തില്‍ സജ്ജമാക്കിയിട്ടുള്ള ക്യൂ  ആര്‍  കോഡ് വഴി നേരിട്ട് ഫീസ് അടയ്ക്കാം. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൃഗസംരക്ഷണ വകുപ്പ്  മൊബൈല്‍ വെറ്റിനറി യൂണിറ്റ് അനുവദിച്ചത്.  മൊബൈല്‍ യൂണിറ്റിന്റെ സേവനം ളാലം ബ്ലോക്കിലും ഈരാട്ടുപേട്ട ബ്ലോക്കിലുമുള്ള പഞ്ചായത്തുകളില്‍ ലഭ്യമാകും.

Post a Comment

0 Comments