അടഞ്ഞുകിടന്ന വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ആര്‍പ്പൂക്കര കരിപ്പൂത്തട്ട് ഭാഗത്ത് ഇരുപേരുംപത്തില്‍ വീട്ടില്‍ ശരത് മോഹന്‍ എന്നയാളാണ് അറസ്റ്റിലായത്. കരിപ്പൂത്തട്ട് ഭാഗത്തുള്ള കരിവേലി വീട്ടില്‍ അലമാരക്കുള്ളില്‍ തടി കൊണ്ടുള്ള പണപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 45000 രൂപാ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ആണ് മോഷണം പോയത്. ഗാന്ധിനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശരത് പിടിയിലായത്. ഗാന്ധിനഗര്‍ SHO ശ്രീജിത്ത് T, SI അനുരാജ്, CPO മാരായ ലിബിന്‍, ശ്രീനിഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കൃത്യമായ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്.
0 Comments