കുറവിലങ്ങാട്ട് കേരളാ സയന്‍സ് സിറ്റി സന്ദര്‍ശിക്കാനെത്തിയ ഫ്രാന്‍സിസ് ജോര്‍ജ്ജ് MPയെയും, മോന്‍സ് ജോസഫ് MLAയെയും സയന്‍സ് സിറ്റി കാമ്പസില്‍ പ്രവേശിപ്പിക്കാതെ ഉദ്യോഗസ്ഥര്‍ മുങ്ങിയതായി ആക്ഷേപം. സയന്‍സ് സിറ്റി ഉദ്ഘാടനത്തെ ക്കുറിച്ച് അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് രാഷ്ട്രീയ വിവാദവും ഉണ്ടായിരിക്കുന്നത്. പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച ചെയ്യുവാനും നേരില്‍ കണ്ട് ബോധ്യപ്പെടുവാനുമായി സയന്‍സ് സിറ്റി സന്ദര്‍ശിക്കാനെത്തിയ എം.പി, എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ സയന്‍സ് സിറ്റിക്കുള്ളില്‍ പ്രവേശിപ്പിക്കാതെ ഓഫീസുകള്‍ പൂട്ടിയിട്ട ശേഷം ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത് സ്ഥലം വിടുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ MLA യോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് മോന്‍സ് ജേസഫ് എംഎല്‍എ പറഞ്ഞു. കേരളാ സയന്‍സ് സിറ്റി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും രാജ്യസഭാ എംപിയും പ്രസ്താവനകള്‍ നടത്തുന്നതല്ലാതെ ഔദ്യോഗികമായ യാതൊരു നീക്കുപോക്കും നടക്കാത്തത് എന്തുകൊണ്ടെന്ന് അന്വേഷിച്ചറിയാനാണ് കെ ഫ്രാന്‍സിസ് ജോര്‍ജ് എംപിയും മോന്‍സ് ജോസഫ് എംഎല്‍എയും സയന്‍സ് സിറ്റി സന്ദര്‍ശിച്ചത്. സ്ഥലവും കെട്ടിടങ്ങളും സന്ദര്‍ശിക്കാനെത്തിയ എം.പി ഫ്രാന്‍സിസ് ജോര്‍ജിനെയും എം എല്‍ എ മോന്‍സ് ജോസഫ്, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി തുടങ്ങിയ ജനപ്രതിനിധികള്‍ അടക്കമുള്ളവരെയും സയന്‍സ് സിറ്റിക്കുള്ളില്‍ പ്രവേശിപ്പിക്കാതെ കെട്ടിടങ്ങള്‍ പൂട്ടി ഉദ്യോഗസ്ഥര്‍ മുങ്ങുകയായിരുന്നു . തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു എം.പി യും എംഎല്‍എയും അടങ്ങുന്ന സംഘം മുന്‍കൂട്ടി അധികൃതരെ അറിയിച്ചതിന്‍ പ്രകാരം സയന്‍സ് സിറ്റി സന്ദര്‍ശിക്കാന്‍ എത്തിയത്. എന്നാല്‍ ഇവിടെ സയന്‍സ് സിറ്റിയുമായി ബന്ധപ്പെട്ട ഉദ്വോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ല. ഡയറക്ടര്‍ അടക്കമുള്ള പലരേയും എം എല്‍ എ ഫോണിലുടെ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ ഇന്ന് അവധിയില്‍ ആണ് എന്നാണ് അറിയിച്ചത്. നേരത്തേ അറിയിപ്പ് നല്‍കിപ്പിട്ടും സയന്‍സിറ്റിയുമായി ബന്ധപ്പെട്ടെ ആരും എത്താതിരുന്നതും കെട്ടിടങ്ങള്‍ തുറന്ന് കാണിക്കാത്തതും എം.പി യോടും എംഎല്‍എ യോടുമുള്ള കടുത്ത അവഹേളനമായി കണക്കാക്കുന്നതായി മോന്‍സ് ജോസഫ് എംഎല്‍എ പ്രതികരിച്ചു. ഇത് സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കും എന്നും എംഎല്‍എ അറിയിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത കേരള സയന്‍സ് സിറ്റിയ്ക്കായി യുപിഎ സര്‍ക്കാര്‍ വലിയ സഹായങ്ങള്‍ നല്‍കിയിരുന്നതായും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. നിഷേധ സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നതെങ്കില്‍ ബഹുജന പ്രതിഷേധത്തിന് വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറുകോടിയില്‍ അധികം രൂപ ചെലവഴിച്ച് നിര്‍മ്മാണം നടത്തിയ സയന്‍സ് സിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണസജ്ജമാക്കുവാന്‍ സാധ്യമാക്കാത്തതിന്റെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുവാന്‍ റിവ്യൂ കമ്മിറ്റി വിളിച്ചു ചേര്‍ക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി പ്രതികരിച്ചു. സയന്‍സ് സിറ്റിയിലെ കാടും പള്ളയും പറിച്ചു നില്‍ക്കുവാന്‍ പഞ്ചായത്ത് വിട്ടു നല്‍കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ മാത്രമാണ് നിലവില്‍ അവിടെ ജോലികള്‍ ചെയ്യുന്നതെന്നും ജനപ്രതിനിധികള്‍ ആക്ഷേപം ഉന്നയിച്ചു. സയന്‍സ് സിറ്റിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയതായും ജനപ്രതിനിധികള്‍ ആക്ഷേപം ഉന്നയിച്ചു. കേരളത്തിന് അഭിമാനമായി മാറേണ്ട പദ്ധതിയുടെ ഉദ്ഘാടനത്തിനുമുന്‍പു തന്നെ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
0 Comments