പാലാ മുനിസിപ്പാലിറ്റി ആറാം വാര്‍ഡിലെ മുണ്ടാങ്കല്‍ - ഇളംതോട്ടം പള്ളി റോഡിന് എം.എല്‍.എ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി മാണി സി. കാപ്പന്‍ എം .എല്‍.എ അറിയിച്ചു. കാലവര്‍ഷം ആരംഭിക്കുന്നതിനാല്‍ ടാറിംഗ് പണികള്‍ വൈകുന്നതു കൊണ്ട് തല്‍ക്കാലം അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ കോണ്‍ട്രാക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ പറഞ്ഞു.
ആറാം വാര്‍ഡ് മെമ്പര്‍ ബൈജു കൊല്ലംപറമ്പിലിന്റെ അഭ്യര്‍ത്ഥന പ്രകാരം ഞൊണ്ടി മാക്കല്‍ - പുലിമലക്കുന്ന് റോഡിന് 63 ലക്ഷം രൂപ അനുവദിച്ച് ടാറിംഗ് പൂര്‍ത്തീകരിച്ചതിനാല്‍ ചൂണ്ടച്ചേരി എഞ്ചനീയറിംഗ് കോളേജ്, സാന്‍ജോസ് സ്‌കൂള്‍ എന്നിവിടങ്ങളിലെക്ക് യാത്ര സുഗമമായി. ഭരണങ്ങാനം പഞ്ചായത്തിലെ ഭാഗം പഞ്ചായത്തു മെമ്പര്‍ വിനോദ് വേരനാനിയുടെ ആവശ്യപ്രകാരം 75 ലക്ഷം രൂപ അനുവദിച്ച് പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയില്‍ നാലാം വാര്‍ഡില്‍ 42 ലക്ഷം രൂപ അനുവദിച്ച് ഈ റോഡിന്റെ ബാക്കി ഭാഗവും ടാറിംഗ് പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. ഞൊണ്ടി മാക്കല്‍ - പുലിമലക്കുന്ന് റോഡിന്റെ മുനിസിപ്പല്‍ ഭാഗം പൂര്‍ത്തികരിച്ചാല്‍ ഇളംതോട്ടം റോഡിന് ആവശ്യമായ പണം അനുവദിച്ച് മാര്‍ച്ച് 31 നകം പണി പൂര്‍ത്തീകരിക്കുമെന്ന് കൗണ്‍സിലര്‍ വാക്കാല്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും മുനിസിപ്പാലിറ്റിയില്‍ പണമില്ല എന്നറിയിച്ചപ്പോഴാണ് എം.എല്‍.എ ഫണ്ട് അനുവദിച്ചതെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. വികസന കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കാറില്ലെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ ആരറിയിച്ചാലും പരിഗണിക്കുന്നതാണ് തന്റെ നയമെന്നും എം.എല്‍.എ പറഞ്ഞു.
0 Comments