കോഴാ നരസിംഹസ്വാമി ക്ഷേത്രത്തില്‍ നരസിംഹജയന്തി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. പ്രധാന വഴിപാടായ കദളിക്കുല സമര്‍പ്പണം രാവിലെ 7 മുതല്‍ ആരംഭിച്ചു. പഞ്ചരത്‌ന കീര്‍ത്തനാലാപാനവും നടന്നു. കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും ഭജനഗാനങ്ങള്‍ കോര്‍ത്തിണക്കിയ മാനസജപലഹരി അവതരിപ്പിച്ചു. ഉച്ചയ് 12 ന് ലക്ഷ്മീനരസിംഹ പൂജനടന്നു. തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ലക്ഷ്മീനരസിംഹ പൂജനടന്നത് നിരവധി ഭക്തര്‍ ലക്ഷ്മിനരസിംഹ പൂജ യില്‍ പങ്കെടുക്കാനെത്തിയിരുന്നു. തുടര്‍ന്നു മഹാപ്രസാദമൂട്ടുംനടന്നു.





0 Comments