നവ്യ ബേക്കറി പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാലാ ഈരാറ്റുപേട്ട റോഡില്‍ നവ്യാ ബേക്കറിയുടെ വെഞ്ചരിപ്പുകര്‍മ്മം ളാലം സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ആന്റണി നങ്ങാപറമ്പില്‍ നിര്‍വഹിച്ചു. ഔട്ട്‌ലറ്റ് ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വ്വഹിച്ചു. മാണി സി കാപ്പന്‍ MLA വിപണനോദ്ഘാടനം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ സതീഷ് ചൊള്ളാനി , നഗരസഭാംഗം ജോസ് ഇടേട്ട്് , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ EXMP, BJP ജില്ലാ വൈസ് പ്രസിഡന്റ് N K ശശികുമാര്‍, നവ്യ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ബിജു ജോസഫ് ചക്കിയത്ത് , ഡയറക്ടര്‍ മരിയ തെരേസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംശുദ്ധമായി പ്രകൃതിദത്ത രുചിഭേദങ്ങളും നിറങ്ങളും മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന ഉല്പന്നങ്ങളാണ് നവ്യ ബേക്കറിയില്‍ ലഭ്യമാവുന്നത്. സ്വന്തം ഫാമില്‍ നിന്നുള്ള നെയ്യും വെണ്ണയും വേര്‍തിരിക്കാത്ത പശുവിന്‍ പാലും നവ്യ ഔട്‌ലറ്റില്‍ നിന്നും ലഭിക്കും. തനതായ രുചികളില്‍ ശുദ്ധമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുമായാണ് നവ്യ ബേക്കറി പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
0 Comments