കുറവിലങ്ങാട് നിധീരിക്കല്‍ മാണിക്കത്തനാരുടെ ജന്മഗൃഹത്തില്‍ നിധീരിക്കല്‍ ജയന്തി ആചരണം നടന്നു. മാണിക്കത്തനാരുടെ ജന്മഗൃഹത്തില്‍ നസ്രാണി നടന്ന സമുദായ ഐക്യസമ്മേളനത്തില്‍ പാലാ രൂപത ബിഷപ്പും സീറോ മലബാര്‍ സഭയുടെ സഭൈക്യ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ്മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായിരുന്നു. യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന അധ്യക്ഷനന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത , പൗരസ്ത്യ കല്‍ദായ സുറിയാനി സഭാധ്യക്ഷന്‍ ഔഗേന്‍ മാര്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, മാര്‍ത്തോമ്മാ സഭ അടൂര്‍ ഭദ്രാസന അധ്യക്ഷന്‍ മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പ , പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് മലേപറമ്പില്‍, ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ഫാ. സിറില്‍തോമസ് തയ്യില്‍, എകെസിസി പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി എന്നിവര്‍ പ്രസംഗിച്ചു.
0 Comments